ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ഥിനിയുടെ അടിവസ്ത്രം അഴിച്ച് ദേഹപരിശോധന നടത്തിയതില്‍ അന്വേഷണം ആവശ്യപ്പെട്ട് സ്റ്റുഡന്റ്സ് ഇസ്ലാമിക് ഓര്ഗനൈസേഷന് (എസ്.ഐ.ഒ) സി.ബി.എസ്.ഇ. ഓഫീസിനുമുന്നില്‍ പ്രകടനം നടത്തി. വിഷയത്തില്‍ സി.ബി.എസ്.ഇ. (സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍) മാപ്പ് പറയണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണമെന്ന് കേരള ഹൈക്കോടതി കഴിഞ്ഞവര്‍ഷം ഉത്തരവിട്ടിരുന്നു. തട്ടമഴിപ്പിക്കുകയും വസ്ത്രങ്ങളുടെ കൈകള്‍ മുറിച്ചുമാറ്റുകയും ചെയ്തതുവഴി സി.ബി.എസ്.ഇ. ഈ വിധിയെ അവഹേളിക്കുകയാണ് ചെയ്തത്', എസ്.ഐ.ഒ. ദേശീയ സെക്രട്ടറി സെയ്ദ് അസറുദ്ദീന് പറഞ്ഞു.