ശബരിമല : ശബരിമലയിൽ ഇടവിട്ട് മഴ പെയ്യുന്നുണ്ടെങ്കിലും തീർഥാടനത്തിന് തടസ്സമില്ല. പമ്പാനദിയിലെ ജലനിരപ്പ് ഉയർന്നിട്ടില്ല.

എന്നാൽ പമ്പാസ്നാനം അനുവദിക്കില്ല. ഷവർ ബാത്തിന് അനുവാദമുണ്ട്. മല കയറ്റത്തിനിടെ മഴ നനയാതെ കയറിനിൽക്കാൻ സ്വാമി അയ്യപ്പൻ റോഡിൽ വിശ്രമകേന്ദ്രങ്ങൾ കുറവാണ്.