ന്യൂഡൽഹി : ഡോ. മംഗളം സ്വാമിനാഥൻ ഫൗണ്ടേഷന്റെ ദേശീയ അവാർഡുകൾ വിതരണം ചെയ്തു. രാഷ്ട്രവികസനത്തിന്‌ എങ്ങനെ സംഭാവന ചെയ്യാമെന്ന് ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. എല്ലാ പൗരൻമാർക്കും വസ്ത്രം, ഭക്ഷണം, താമസം എന്നിവയെല്ലാം ഉറപ്പാക്കുമ്പോഴേ വികസനം പൂർണമാകൂവെന്നും അദ്ദേഹം പറഞ്ഞു.

ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരിയും മുൻ കേന്ദ്ര മന്ത്രിയുമായ മുരളീ മനോഹർ ജോഷി, കേന്ദ്ര സഹമന്ത്രി ശ്രീപദ് യശോ നായിക്, ഫൗണ്ടേഷൻ മാനേജിങ് ട്രസ്റ്റി ഡോ. ആർ.ബാലശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു. മലയാളികളായ അജി കൃഷ്ണൻ (സാമൂഹികസേവനത്തിനുള്ള ദത്തോപാന്ത് ഠേംഗ്ഡി പുരസ്കാരം), അഭിഭാഷകൻ അപൂർവ് കുറുപ്പ് (മെഡിക്കൽ രംഗത്തെ തെറ്റായ പ്രവണതകൾ സംബന്ധിച്ച അന്വേഷണം), പി.ആർ. ഗണേഷ്, മുബാറസ് നിസ്സ(കലാസാംസ്കാരിക രംഗത്തെ സംഭാവന), മാധ്യമപ്രവർത്തകൻ വർഗീസ് സി.തോമസ് (ശാസ്ത്ര റിപ്പോർട്ടിങ്) എന്നിവരും പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.