ന്യൂഡൽഹി : ഡൽഹി കലാപത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന ഹർജിയിൽ ഹൈക്കോടതി നോട്ടീസയച്ചു. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം മറുപടി സത്യവാങ്മൂലം ഫയൽചെയ്യാൻ ഡൽഹി സർക്കാരിനോട് ജസ്റ്റിസ് നവീൻ ചാവ്‌ല ആവശ്യപ്പെട്ടു.
മുഹമ്മദ് ഷഹബാജ് ഉൾപ്പെടെ കലാപത്തിന് ഇരകളായവർ നൽകിയ ഹർജികളിലാണ് നടപടി. വീടുകൾ ആക്രമിക്കപ്പെടുകയും കത്തിക്കുകയും ചെയ്തതിനാൽ എല്ലാം നഷ്ടമായവരാണ് പരാതി നൽകിയത്. ഡൽഹി സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം അപര്യാപ്തമാണെന്നും ഉടൻത്തന്നെ കൂടിയതുക നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു.
തങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളാണ് സംഭവിച്ചതെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടി.
വർഗീയ കലാപത്തിനും കൂട്ടക്കൊലയ്ക്കും ഇരയായവർക്ക് തുടർച്ചയായി നഷ്ടപരിഹാരം നിഷേധിക്കുന്നത് ശരിയല്ലെന്നും പരാതിക്കാർ ചൂണ്ടിക്കാട്ടി.