ന്യൂഡൽഹി : നഗരത്തിലെ വിനോദസഞ്ചാരകേന്ദ്രങ്ങളേക്കുറിച്ച് വിവരം നൽകുന്ന 'ദേഖോ ഹമാരി ഡൽഹി' ആപ്പ് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പുറത്തിറക്കി. വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ചരിത്രം, അവിടെ ലഭിക്കുന്ന ഭക്ഷണം, മാർക്കറ്റുകൾ, ഹെറിറ്റേജ് വാക്ക് എന്നിവയേക്കുറിച്ച് ആപ്പിൽ വിവരം ലഭിക്കും. ഡൽഹി സന്ദർശിക്കുന്നവർക്ക് വളരേ ഉപകാരപ്രദമായിരിക്കും ഈ ആപ്പെന്ന് മുഖ്യമന്ത്രി പറഞ്ഞു.