ന്യൂഡൽഹി : തലസ്ഥാനത്തെ പ്രമുഖ സഹകരണസ്ഥാപനമായ സതേൺ സ്റ്റാർ ത്രിഫ്റ്റ് ആൻഡ്‌ ക്രെഡിറ്റ് സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പി.ആർ. നായർ (പ്രസിഡന്റ്), തോമസ് ഐസക്ക് (വൈസ് പ്രസിഡന്റ്), പി.എൻ. വെങ്കിടേശ്വരൻ പോറ്റി (സെക്രട്ടറി), സെലീന കുര്യൻ (ജോ. സെക്രട്ടറി), പി.വി. ജോസഫ് (ട്രഷറർ), നാരായണൻ കുട്ടി, ശശിധരൻ. ബി, രാമൻ കണ്ണൻ, പ്രബലകുമാർ. വി.എസ്, രാധനായർ, കൃഷ്ണകുമാർ.എസ്., മനോജ്.കെ., പ്രകാശ് കുമാർ (നിർവാഹകസമിതി) എന്നിവരാണ് ഭാരവാഹികൾ. പൊതുയോഗത്തിൽ ടി. തരുൺകുമാർ റിട്ടേണിങ് ഓഫീസറായിരുന്നു.