ന്യൂഡൽഹി : തലസ്ഥാനത്ത് തിങ്കളാഴ്ച 32 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗസ്ഥിരീകരണ നിരക്ക് 0.06 ശതമാനമാണെന്ന് സംസ്ഥാന സർക്കാരിന്റെ ആരോഗ്യബുള്ളറ്റിൻ അറിയിച്ചു.

തിങ്കളാഴ്ച 50,367 കോവിഡ് പരിശോധനകൾ നടന്നതിൽ 41,840 ആർ.ടി.പി.സി.ആർ. ടെസ്റ്റുകളായിരുന്നു. നഗരത്തിൽ 366 പേരാണ് ആക്ടീവ് കോവിഡ് രോഗികൾ. ഇതിൽ 107 പേർ വീടുകളിൽ ഏകാന്തവാസത്തിലും 220 പേർ ആശുപത്രികളിലും ഏഴുപേർ കോവിഡ് കെയർ സെന്ററുകളിലും കഴിയുന്നു.

നഗരത്തിൽ വാക്സിനെടുത്തവർ 1.71 കോടിയായി ഉയർന്നു. തിങ്കളാഴ്ച 21,887 പേർക്ക് വാക്സിൻ നൽകി. ഇതിൽ 9518 പേർക്ക് ആദ്യഡോസായിരുന്നു. വാക്സിനെടുത്തവരിൽ 54.20 ലക്ഷം പേരാണ് രണ്ടു ഡോസും ലഭിച്ചവർ. തലസ്ഥാനത്ത് 93 കോവിഡ് കൺടെയ്ൻമെന്റ് സോണുകളുണ്ടെന്നും ആരോഗ്യബുള്ളറ്റിൻ അറിയിച്ചു.