ന്യൂഡൽഹി : രാജ്യത്തെ ഭക്ഷ്യോത്പാദനത്തിൽ റെക്കോഡ് വളർച്ച കൈവരിക്കാൻ കഴിഞ്ഞതായി കേന്ദ്രകൃഷിമന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. ലോക്‌സഭയിൽ ബെന്നി ബെഹനാൻ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു അദ്ദേഹം.

2020-ലും ഈ വർഷം തുടക്കത്തിലുമായി ഭക്ഷ്യധാന്യങ്ങൾ, എണ്ണക്കുരു, ഹോർട്ടികൾച്ചർ, പാൽ തുടങ്ങിയവയുടെ മൊത്തം ഉത്പാദനത്തിൽ വളർച്ചയുണ്ടായി. 2015-16 കാലഘട്ടത്തിൽ 252.23 മെട്രിക് ടൺ ഉത്പാദനം നടന്നപ്പോൾ 2020 -21 യിൽ അത് 303.34 മെട്രിക് ടൺ ആയി ഉയർന്നു. പഴം,പച്ചക്കറി ഉത്പാദനം 259.3 മെട്രിക് ടണ്ണിൽ നിന്ന് 329.58 മെട്രിക് ടണ്ണായും ഉയർന്നു.