ന്യൂഡൽഹി : എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിക്കണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും നിർദേശം നൽകിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സഹമന്ത്രി നിത്യാനന്ദ റായ് ആണ് ഇക്കാര്യം ലോക്‌സഭയെ അറിയിച്ചത്. സുപ്രീംകോടതി കഴിഞ്ഞവർഷം ഡിസംബർ രണ്ടിന് നൽകിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിർദേശമെന്ന് മന്ത്രാലയം രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.