ന്യൂഡൽഹി : കോവിഡ് പ്രതിരോധത്തിനായി വിദേശരാജ്യങ്ങളിൽനിന്ന് 8,23,862 ഡോസ്‌ റെംഡെസിവിർ വാങ്ങിയതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ പറഞ്ഞു. ലോക്‌സഭയിൽ മുഹമ്മദ് ഫൈസൽ ഉന്നയിച്ച ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആഭ്യന്തര മരുന്ന്‌ നിർമാതാക്കളിൽനിന്ന്‌ ഇതേ മരുന്ന് 21,86,936 ഡോസും കേന്ദ്രസർക്കാർ വാങ്ങിയിരുന്നു. സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കുമായി റെംഡെസിവിർ ഇഞ്ചക്ഷൻ 98,87,000 ലക്ഷം ഡോസ്‌ വകയിരുത്തിയതിൽ 97.03 വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.