ന്യൂഡൽഹി : കോവിഡ് പ്രതിസന്ധി നേരിടുവാൻ കേരളത്തിന് 3431 കോടി രൂപയുടെ ഭക്ഷ്യസബ്സിഡി അനുവദിച്ചിട്ടുണ്ടെന്ന് കേന്ദ്ര ഭക്ഷ്യപൊതുവിതരണ സഹമന്ത്രി നിരഞ്ജൻ ജ്യോതി അറിയിച്ചു. ലോക്‌സഭയിൽ ഡീൻ കുര്യാക്കോസ് ഉന്നയിച്ച ചോദ്യത്തിന്‌ മറുപടി നൽകുകയായിരുന്നു മന്ത്രി. 2020-21 സാമ്പത്തികവർഷം 2583 കോടി രൂപയും നടപ്പു സാമ്പത്തികവർഷം 2021 ജൂലായ് 17 വരെ 847 കോടി രൂപയുമാണ് ഭക്ഷ്യസബ്സിഡിയായി അനുവദിച്ചത്. അരി, ഗോതമ്പ്, മറ്റു ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവ സൗജന്യനിരക്കിൽ പൊതുവിതരണ സംവിധാനത്തിലൂടെ നൽകുന്നതിനുവേണ്ടിയാണ് 3431 കോടി രൂപ ഭക്ഷ്യസബ്സിഡി അനുവദിച്ചതെന്നും മന്ത്രി വ്യക്തമാക്കി.