ന്യൂഡൽഹി : സർക്കാർ ആശുപത്രികൾ, തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, അങ്കണവാടികൾ, വില്ലേജ് ഓഫീസുകൾ തുടങ്ങിയവയുടെ ചുറ്റുമതിൽ നിർമാണം തൊഴിലുറപ്പുപദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്ന് കേന്ദ്ര ഗ്രാമവികസന സഹമന്ത്രി സ്വാതി നിരഞ്ജൻ ജ്യോതി പറഞ്ഞു. ലോക്‌സഭയിൽ എ.എം. ആരിഫ് ഉന്നയിച്ച ചോദ്യത്തിനു മറുപടിനൽകുകയായിരുന്നു മന്ത്രി. ഇക്കാര്യം കേരളസർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സ്വകാര്യഭൂമിയിൽ മത്സ്യക്കൃഷി നടത്താനുള്ള നിർമാണപ്രവർത്തനങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.