ന്യൂഡൽഹി : തലസ്ഥാനത്ത് പുതുതായി 5475 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 91 പേർ മരിച്ചതായി ഡൽഹി സർക്കാരിന്റെ ആരോഗ്യബുള്ളറ്റിൻ അറിയിച്ചു. ഇതോടെ, മൊത്തം മരണസംഖ്യ 8811 ആയി ഉയർന്നു. ഡൽഹിയിൽ 1.77 ശതമാനമാണ് മരണനിരക്ക്. കോവിഡ് പോസിറ്റിവിറ്റി 8.65 ശതമാനമായി കുറഞ്ഞു. വ്യാഴാഴ്ച 4937 പേർ രോഗമുക്തരായി.
കോവിഡ് വ്യാപനത്തെ തുടർന്ന് നഗരത്തിലെ കൺടെയ്ൻമെന്റ് സോണുകളുടെ എണ്ണം 5156 ആയി വർധിച്ചു. വ്യാഴാഴ്ച 63,266 കോവിഡ് പരിശോധനകൾ നടന്നതിൽ 28,897 എണ്ണം ആന്റിജൻ ടെസ്റ്റുകളായിരുന്നു. തലസ്ഥാനത്തെ ആശുപത്രികളിൽ 18,252 കിടക്കകളുള്ളതിൽ 9143 എണ്ണം ഒഴിഞ്ഞുകിടക്കുന്നു. വീടുകളിൽ 23,479 പേർ ഏകാന്തവാസത്തിൽ കഴിയുന്നു.
തലസ്ഥാനത്തെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം അഞ്ചര ലക്ഷം കടന്നു. ഇപ്പോൾ 38,734 പേരാണ് ആക്ടീവ് കോവിഡ് കേസുകൾ.