ന്യൂഡൽഹി : തലസ്ഥാനത്തെ പലയിടങ്ങളിലും മഴ പെയ്തു. രോഹിണി, മുകർബ ചൗക്ക്, ആസാദ്പുർ, റാണി ബാഗ്, നോയ്ഡ, വിവേക് വിഹാർ, ദിൽഷാദ് ഗാർഡൻ തുടങ്ങിയ സ്ഥലങ്ങളിൽ മഴ പെയ്തതായി കാലാവസ്ഥാകേന്ദ്രം അറിയിച്ചു. ശനിയാഴ്ച രാവിലെ മുതൽ ആകാശം മേഘാവൃതമായിരിക്കുമെന്നാണ് പ്രവചനം.

വ്യാഴാഴ്ച വരെയുള്ള കണക്കിൽ 1164.7 മില്ലീമീറ്റർ മഴ ഡൽഹിയിൽ രേഖപ്പെടുത്തി. 1964-ന്‌ ശേഷമുള്ള ഏറ്റവും റെക്കോഡ്‌ മഴയാണ് ഇത്തവണ. തലസ്ഥാനത്തെ താപനിലയിലും മാറ്റം പ്രകടമായിത്തുടങ്ങി. വെള്ളിയാഴ്ച 24.4 ഡിഗ്രിയായിരുന്നു കുറഞ്ഞതാപനില. പരമാവധി താപനില 34 ഡിഗ്രിയും രേഖപ്പെടുത്തി.