ന്യൂഡൽഹി : തലസ്ഥാനത്ത് 1.87 ലക്ഷംപേർ കൂടി കോവിഡ് വാക്സിനെടുത്തു. ഇതുവരെ വാക്‌സിനെടുത്തവർ മൊത്തം 1.678 കോടിയായി വർധിച്ചെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു.

ബുധനാഴ്ച നാലായിരം പേർക്ക് കോവാക്സിൻ നൽകി. വ്യാഴാഴ്ചത്തെ കണക്കിൽ 4.81 ലക്ഷം കോവിഷീൽഡും 67,300 കോവാക്സിനും ശേഖരത്തിലുണ്ട്. രണ്ടുദിവസത്തേക്കുകൂടി വാക്സിനേഷൻ നടത്താനുള്ള ശേഖരം നിലവിൽ ഡൽഹിയിലുണ്ട്.

ബുധനാഴ്ച 1.76 ലക്ഷംപേർക്ക് വാക്സിൻ നൽകിയതിൽ 89,588 പേർക്ക് രണ്ടാം ഡോസായിരുന്നു. നഗരത്തിലെ 18-45 പ്രായക്കാരിൽ 1.01 കോടി പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും ലഭിച്ചുകഴിഞ്ഞു. കൂടാതെ, 45-60 പ്രായക്കാരിൽ 43.58 ലക്ഷം പേർക്ക് ഒരു ഡോസ് വാക്സിനെങ്കിലും കിട്ടിക്കഴിഞ്ഞു. ഒരു ഡോസെങ്കിലും ലഭിച്ച അറുപതു വയസ്സിനു മുകളിലുള്ളവർ 22.82 ലക്ഷമാണെന്നും ആരോഗ്യബുള്ളറ്റിൻ ചൂണ്ടിക്കാട്ടി.

ഇതുവരെ 70.38 ലക്ഷം സ്ത്രീകൾക്ക് കോവിഡ് വാക്സിൻ നൽകിക്കഴിഞ്ഞു. പുരുഷന്മാരാണ് കൂടുതൽ - 97.33 ലക്ഷംപേർ. നിലവിൽ 1229 കോവിഡ് വാക്സിൻ കേന്ദ്രങ്ങൾ സംസ്ഥാനത്തുണ്ട്. ഇവിടങ്ങളിൽ ദിവസവും 3.16 ലക്ഷം വാക്സിനുകൾ നൽകാൻ കഴിയുമെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.