ന്യൂഡൽഹി : എം.സി.ഡി സ്കൂളുകളിലെ അഞ്ചാം ക്ലാസ് വിദ്യാർഥികൾക്കുപഠിക്കാൻ സ്വാതന്ത്ര്യസമരസേനാനികളേയും കാർഗിൽ യുദ്ധവീരന്മാരെയും കുറിച്ചുള്ള പുസ്തകം പുറത്തിറക്കാൻ കിഴക്കൻ ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചു. ഭാരതത്തിന്റെ ധീരയോദ്ധാക്കൾ എന്ന പേരിലായിരിക്കും പുസ്തകം. ഭഗത് സിങ്, ചന്ദ്രശേഖർ ആസാദ്, റാണി ലക്ഷ്മിഭായ്, ഉദ്ധം സിങ് തുടങ്ങീ 20 വിപ്ലവകാരികളെ അധ്യായങ്ങളിൽ ഉൾപ്പെടുത്തും. ക്യാപ്റ്റൻ വിക്രം ബത്ര ഉൾപ്പെടെയുള്ള കാർഗിൽ വീരന്മാരെക്കുറിച്ചും വിവരണമുണ്ടാവും. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടാണ് പുസ്തകം പുറത്തിറക്കുന്നതെന്ന് എം.സി.ഡി. അധികൃതർ വ്യക്തമാക്കി.