ന്യൂഡൽഹി : പി.എൻ. പണിക്കർ ദേശീയ വായനമിഷന്റെ നേതൃത്വത്തിൽ കോൺഫെഡറേഷൻ ഓഫ് സിവിൽ സൊസൈറ്റീസ് ഇന്ത്യയുടെ സഹകരണത്തോടെ ആഘോഷിക്കുന്ന ആസാദി കാ അമൃത് മഹോത്സവിന്റെ പരിപാടികൾ ഡോ. അഫ്‌റോസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി. ദേശീയ വൈസ് പ്രസിഡന്റ് ശ്യാം ജാജു മുഖ്യപ്രഭാഷണം നടത്തി. മിഷൻ വൈസ് ചെയർമാൻ എൻ. ബാലഗോപാൽ, ഡോ. ബി. ഷഡ്‌രാക്ക്, ഡോ. ഗീത മൽഹോത്ര, അക്ഷയ് ഭായി, ഡോ. പി. നാരായണൻ, ജൈനേന്ദ്ര ആലോറിയ, ഡോ. ബി.എൽ. ഗുപ്ത, രാജേന്ദ്ര കുൽക്കർണി, ശ്രീനിവാസ് റെഡ്ഡി, കെ.പി. ഹരീന്ദ്രൻ ആചാരി, വിശ്വനാഥൻ എന്നിവർ സംസാരിച്ചു.