ന്യൂഡൽഹി : കോട്ടയ്ക്കൽ ആര്യവൈദ്യശാലാ ആശുപത്രിയും ശാഹ്ദ്ര ബാർ അസോസിയേഷനുമായി സഹകരിച്ച് കട്കഡൂമ കോടതിയിൽ ജീവനക്കാർക്കായി സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഡോ. അരവിന്ദ്, ഡോ. അശ്വതി എന്നിവർ രോഗികളെ പരിശോധിച്ചു.

ആശുപത്രി മാനേജർ ഹരിദാസ് വാരിയർ, ഡെപ്യൂട്ടി മാനേജർ കെ. സുധീർ എന്നിവർ നേതൃത്വം നൽകി.

ലോക പൈൽസ് ദിനത്തിന്റെ ഭാഗമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല ഡൽഹി ഹോസ്പിറ്റലിൽ അവബോധന ക്ലാസും നടത്തി. പൈൽസിനെതിരേയുള്ള മുൻകരുതൽ, പ്രതിരോധം, രോഗശമനം എന്നിവയെക്കുറിച്ച് ഡോ. പി. അനൂപ് ക്ലാസെടുത്തു.