ന്യൂഡൽഹി : നജഫ്ഗഢ് ചോറ്റാനിക്കര ഭഗവതിക്ഷേത്രത്തിൽ ഞായറാഴ്ച പൊങ്കാല നടക്കും.
രാവിലെ 5.30-ന് നിർമാല്യ ദർശനം ഉണ്ടാകും. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനി പൊങ്കാലയ്ക്ക് കാർമികത്വം വഹിക്കും. പ്രഭാതപൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും ഉണ്ടാകും.