മുംബൈ : മഹാരാഷ്ട്രയിൽ മാത്രമേ ലഹരിമരുന്ന് ഇടപാടുകൾ നടക്കുന്നുള്ളുവെന്ന പ്രതീതി ഉളവാക്കാനാണ് നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി.) ശ്രമമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ കുറ്റപ്പെടുത്തി. മഹാരാഷ്ട്ര പോലീസിന്റെ ലഹരിവിരുദ്ധ വിഭാഗം അടുത്തയിടെ 27 കോടിയുടെ മയക്കുമരുന്ന് പിടികൂടിയിട്ടും അതിന് വേണ്ടത്ര പ്രചാരണം ലഭിച്ചില്ല. മഹാരാഷ്ട്ര പോലീസിന്റെ പ്രതിച്ഛായക്ക് മങ്ങൽ ഏൽപ്പിക്കാനുള്ള നീക്കവും എൻ.സി.ബി. റെയ്ഡിന്റെ പിന്നിൽ ഉണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. നാഗ്പുരിൽ ഡി.എൻ.എ. ഫൊറൻസിക് ലാബിന്റെ ഉദ്ഘാടനം ഓൺലൈൻ മുഖേന ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.ആഭ്യന്തരമന്ത്രി ദിലീപ് വത്സെ പാട്ടീൽ, മന്ത്രിമാരായ ഡോ. നിതിൻ റാവുത്ത്, സുനിൽ കേദാർ എന്നിവർ ചടങ്ങിൽ നേരിട്ട് പങ്കെടുത്തു.