ന്യൂഡൽഹി : ചക്കുളത്തമ്മ പൊങ്കാലയും വിളക്കുപൂജയും ഒക്ടോബർ 31-ന് രാവിലെ ഒമ്പത് മുതൽ മയൂർ വിഹാർ ഫേസ് മൂന്നിലെ ഇഷ്ടസിദ്ധി വിനായക ക്ഷേത്രത്തിൽ നടക്കും.

കോവിഡ് മാനദണ്ഡങ്ങൾ നിലനിൽക്കുന്നതിനാൽ ഇത്തവണയും പൊങ്കാല സമർപ്പണത്തിന് ഭക്തജനങ്ങൾക്ക് അനുവാദമില്ല. ഡൽഹിയിലെ ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റിന്റെ നേതൃത്വത്തിലാണ് ചടങ്ങുകൾ.

ക്ഷേത്രത്തിലെ മേൽശാന്തി ഗണേശൻ പോറ്റിയുടെ കാർമികത്വത്തിൽ രാവിലെ ഒമ്പതിനാണ് പൊങ്കാല. തുടർന്ന് 11 മണിക്ക് വിളക്കു പൂജയും നടക്കും. വിവരങ്ങൾക്ക് 9810477949.