ന്യൂഡൽഹി : നഴ്‌സുമാരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയായ നഴ്‌സസ് ഗിൽഡിന്റെ ഉദ്ഘാടനം ഫരീദാബാദ് രൂപതയിൽ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു. മുപ്പതിലതികം ഇടവകകളിൽനിന്നും രണ്ട് കോ-ഓർഡിനേറ്റർമാർ വീതം പങ്കെടുത്തു. ശുശ്രൂഷ മേഖലകളിൽ മാർഗനിർദേശങ്ങൾ നൽകാനും അവരുടെ പുരോഗതിക്കുവേണ്ടി പ്രവർത്തിക്കാനുമാണ് സംഘടനയെന്ന് ആർച്ച്ബിഷപ്പ് പറഞ്ഞു.
നഴ്‌സസ് ഗിൽഡ് ഉദ്ഘാടനം ചെയ്തു
നഴ്‌സസ് ഗിൽഡിന്റെ ഉദ്ഘാടനം ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിക്കുന്നു