ന്യൂഡൽഹി : കോവിഡ് വാക്സിനേഷൻ നൂറുകോടി കവിഞ്ഞതിൽ ആരോഗ്യപ്രവർത്തകരെ പ്രശംസിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. കോവിഡ് മുന്നണിപ്പോരാളികളാണ് ഇങ്ങനെയൊരു നേട്ടത്തിനുപിന്നിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പകർച്ചവ്യാധിയെ ഒന്നിച്ചുപൊരുതി തോല്പിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

‘‘കോവിഡ് വാക്സിനേഷൻ നൂറുകോടി കവിഞ്ഞതിൽ രാജ്യത്തെ ജനതയെ മുഴുവൻ അഭിനന്ദിക്കുന്നു. ഇതു യാഥാർഥ്യമാക്കിയ ഡോക്ടർമാർക്കും നഴ്‌സുമാർക്കും കോവിഡ് പോരാളികൾക്കും അഭിവാദ്യങ്ങൾ. ഈ രോഗത്തെ നമ്മൾ ഒന്നിച്ചുനേരിട്ടു. അതിനെ ഒറ്റക്കെട്ടായി ചെറുത്തുതോൽപ്പിക്കാനുമാവും’’ -മുഖ്യമന്ത്രി പറഞ്ഞു.