ന്യൂഡൽഹി : മുഖത്തെ ട്യൂബുമായി സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട് തലസ്ഥാനത്തെ ഗുരുതരമായ ഓക്സിജൻ ക്ഷാമം തുറന്നുകാട്ടി എ.എ.പി. എം.എൽ.എ. ഡൽഹിക്ക് ഓക്സിജൻ ലഭ്യമാക്കാൻ കേന്ദ്രസർക്കാരും ഹരിയാണ സർക്കാരും വിശാലഹൃദയം കാണിക്കണമെന്ന് ഗ്രെയ്റ്റർ കൈലാഷ് എം. എൽ.എ.യായ സൗരഭ് ഭരദ്വാജ് ആവശ്യപ്പെട്ടു.