ന്യൂഡൽഹി : തലസ്ഥാനത്ത് ലോക്ഡൗൺ പ്രഖ്യാപിച്ചതിനെത്തുടർന്ന് 77,000 കുടിയേറ്റത്തൊഴിലാളികളെ നാടുകളിലെത്തിച്ചതായി ഗാസിയാബാദ് ജില്ലാഭരണകൂടം അറിയിച്ചു.

ഇവരെ 1500- ലേറെ ബസുകളിലായിട്ടാണ് നാടുകളിലെത്തിച്ചത്. കൃത്യമായി പറഞ്ഞാൽ 1537 ബസുകളിലായി 77,000 തൊഴിലാളികൾ മടങ്ങിയതായി ജില്ലാ മജിസ്‌ട്രേറ്റ് അജയ് ശങ്കർ പാണ്ഡെ അറിയിച്ചു.

ആനന്ദ് വിഹാർ, കൗശംബി, കശ്മീരിഗേറ്റ് ഐ.എസ്.ബി.ടികൾ വഴി ഏർപ്പെടുത്തിയതാണ് പ്രത്യേക ബസുകൾ.