ന്യൂഡൽഹി : കോവിഡ് രോഗികൾക്കു സഹായഹസ്തമേകി ഡൽഹി സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മിറ്റി ലംഗാർ സേവനം പുനരാരംഭിച്ചു. സ്വന്തമായി ഭക്ഷണം തയ്യാറാക്കാനോ ഏർപ്പെടുത്താനോ കഴിയാത്തവർക്കു വേണ്ടിയാണ് ഈ സേവനം.

ഭക്ഷണത്തിനു ബുദ്ധിമുട്ടുന്ന കോവിഡ് രോഗികൾക്കായി അതു വിതരണം ചെയ്യുമെന്ന് സമിതി പ്രസിഡന്റ് മഞ്ജിന്ദർ സിങ് സിർസ അറിയിച്ചു.

പോഷകാഹാരമുള്ള ഭക്ഷണം പായ്ക്കുചെയ്തു വിതരണം ചെയ്യും. വീടുകളിൽ ഭക്ഷണം ലഭ്യമാക്കുന്നതിനു പുറമെ ലംഗാർ സേവനവും ആരംഭിച്ചതായി മഞ്ജിന്ദർ സിങ് പറഞ്ഞു.ഒന്നോ രണ്ടോ ലക്ഷമായാലും എല്ലാവർക്കും ദിവസേന ഭക്ഷണം ഉറപ്പാക്കും. അതിനുള്ള തയ്യാറെടുപ്പുകൾ നടത്തിക്കഴിഞ്ഞതായും സിഖ് ഗുരുദ്വാര സമിതി വ്യക്തമാക്കി.