ന്യൂഡൽഹി : മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഭാര്യ സുനിതയ്ക്ക്‌ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യനില തൃപ്തികരമാണെന്നും സുനിത വീട്ടിൽ ക്വാറന്റീനിലാണെന്നും വ്യക്തമാക്കിയ മുഖ്യമന്ത്രി, താനും ഏകാന്തവാസത്തിലാണെന്നു ട്വിററ്റർ കുറിപ്പിൽ അറിയിച്ചു.

മുഖ്യമന്ത്രിയും കോവിഡ് പരിശോധനയ്ക്ക്‌ വിധേയനാവും. വൈറസ് വ്യാപനം തടയാൻ ഡൽഹിയിൽ ഒരാഴ്ചത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചിരുന്നു. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് ലോക് ഡൗണെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ജനങ്ങൾ സഹകരിക്കണമെന്നും അനാവശ്യമായി വീടുകളിൽനിന്ന്‌ പുറത്തിറങ്ങരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.