ന്യൂഡൽഹി : തലസ്ഥാനത്ത് കോവിഡ് കുതിപ്പ് ഭീതിദമായി തുടരുന്നു. ചൊവ്വാഴ്ച 28,395 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗബാധിതരിൽ 277 പേർ മരിച്ചു. കോവിഡ് പോസിറ്റിവിറ്റിനിരക്ക് 32.82 ശതമാനം ഉയർന്നതും ഡൽഹിയിലെ സ്ഥിതി അതിരൂക്ഷമാണെന്നതിന്റെ പ്രകടമായ തെളിവായി.

നഗരത്തിലെ മൊത്തം രോഗബാധിതർ ഒമ്പതുലക്ഷം കടന്നു. ഇതിൽ 85,575 പേരാണ് ആക്ടീവ് കോവിഡ് രോഗികൾ. മൊത്തം മരണസംഖ്യ 12,638 ആയും ഉയർന്നു. രോഗവ്യാപനത്തെത്തുടർന്ന് കോവിഡ് കൺടെയ്ൻമെന്റ് സോണുകൾ 17151 ആയും വർധിച്ചു.

ഇപ്പോൾ 16,418 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളവർ. കോവിഡ് കെയർ സെന്ററുകളിൽ 523 പേരും ഹെൽത്ത് സെന്ററുകളിൽ 115 പേരും ചികിത്സയിലുണ്ട്. വീടുകളിൽ 40,124 പേരാണ് ഏകാന്തവാസത്തിലുള്ളവർ.

ചൊവ്വാഴ്ച 86,526 കോവിഡ് പരിശോധനകൾ നടന്നു. ഇതിൽ 56,724 എണ്ണം ആർ.ടി-പി.സി.ആർ. ടെസ്റ്റുകളായിരുന്നു.