ന്യൂഡൽഹി : ലോക്‌ഡൗണിനുശേഷം കുടിയേറ്റത്തൊഴിലാളികൾ കൂട്ടത്തോടെ പലായനം ചെയ്യുന്നതിൽ ആശങ്ക രേഖപ്പെടുത്തി ലെഫ്.ഗവർണർ അനിൽ ബൈജാൽ. പ്രശ്നം കൈകാര്യംചെയ്യാൻ അദ്ദേഹം ആഭ്യന്തര പ്രിൻസിപ്പൽ സെക്രട്ടറിയെയും സ്പെഷ്യൽ കമ്മിഷണറെയും ചുമതലപ്പെടുത്തി.

കുടിയേറ്റക്കാർ നഗരംവിടുന്ന സാഹചര്യം വിലയിരുത്താൻ ലെഫ്.ഗവർണർ ഉന്നതതലയോഗം വിളിച്ചു. കുടിയേറ്റത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു.