ന്യൂഡൽഹി : കോവിഡ് രൂക്ഷമായതിനാൽ മരുന്നുക്ഷാമം വർധിക്കുന്നതായുള്ള റിപ്പോർട്ടുകളെത്തുടർന്ന് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പ്രത്യേക കൺട്രോൾ റൂമുകൾ തുറന്ന് ഡൽഹി സർക്കാർ. കോവിഡ്-19 മരുന്നു മാനേജ്‌മെന്റിനുവേണ്ടി സജ്ജമാക്കിയിട്ടുള്ളതാണ് ഈ കൺട്രോൾ റൂമുകൾ.

കിഴക്കൻ ഡൽഹി, വടക്കുകിഴക്കൻ ഡൽഹി, തെക്കൻ ഡൽഹി, സെൻട്രൽ ഡൽഹി, ന്യൂഡൽഹി, വടക്കൻ ഡൽഹി എന്നീ ജില്ലകളിലുള്ളവർക്കായി കഡ്കഡൂമ ഹെഡ് ഓഫീസിൽ 011 22393705 എന്ന നമ്പറിലാണ് ഹെൽപ്‌ലൈൻ. മറ്റു ജില്ലക്കാർക്കായി ലോറൻസ് റോഡിലെ സോണൽ ഓഫീസിൽ 9494129281, 9000098558 എന്നീ നമ്പറുകളിലും ഹെൽപ്‌ലൈൻ ഒരുക്കി. കോവിഡ് വേളയിലെ മരുന്നുമായി ബന്ധപ്പെട്ട പരാതികൾക്കും പ്രശ്നങ്ങൾക്കുമെല്ലാം ഈ കൺട്രോൾ റൂമിൽ വിളിക്കാം.

മരുന്നുനിർമാണ കമ്പനികൾക്ക് സ്വന്തം നിലയിലുള്ള ഹെൽപ്‌ലൈനും സജ്ജമാക്കാമെന്ന് സർക്കാർ അറിയിച്ചു.