ന്യൂഡൽഹി : തിങ്കളാഴ്ച 3686 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവിറ്റി നിരക്ക് 26.12 ശതമാനവും രേഖപ്പെടുത്തി. എന്നാൽ, രോഗബാധിതരിൽ 240 പേർ മരിച്ചു.

കോവിഡ് മരണത്തിൽ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

രോഗവ്യാപനത്തെ തുടർന്ന് കോവിഡ് കൺടെയ്ൻമെന്റ് സോണുകൾ 15,039 ആയി ഉയർന്നതും സ്ഥിതി ഗുരുതരമായതിന്റെ പ്രകടമായ ലക്ഷണമായി.

നഗരത്തിൽ ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 15,215 ആയി വർധിച്ചു. വീടുകളിൽ 37,337 പേർ ഏകാന്തവാസത്തിൽ കഴിയുന്നു. കോവിഡ് കെയർ സെന്ററുകളിൽ 546 പേരും ഹെൽത്ത് സെന്ററുകളിൽ 103 പേരും ചികിത്സയിൽ കഴിയുന്നു.

ഡൽഹിയിലെ മൊത്തം കോവിഡ് ബാധിതർ 8.77 ലക്ഷമായി. ഇതിൽ 76,887 പേരാണ് ആക്ടീവ് കോവിഡ് രോഗികൾ. തിങ്കളാഴ്ച 90,696 പരിശോധനകൾ നടന്നു.