മുംബൈ : താനെ ജില്ലയിലെ അസൻഗാവിൽ സാനിറ്റൈസർ നിർമാണഫാക്ടറിയിൽ തീപിടിച്ചു. സംഭവത്തിൽ ആർക്കും പരിക്കില്ല. തിങ്കളാഴ്ച പുലർച്ചെ 12.15-ന് ആയിരുന്നു സംഭവം.

ആറുമണിക്കൂറോളം പണിപ്പെട്ടാണ് മുംബൈ-നാസിക് ഹൈവേയിൽ സ്ഥിതിചെയ്യുന്ന ഫാക്ടറിയിലെ തീയണച്ചത് . കമ്പനി മുഴുവനായും കത്തിനശിച്ചു എന്നാണ് അഗ്നിശമന സേനാവിഭാഗം പറഞ്ഞത്. കാരണം വ്യക്തമായിട്ടില്ല. തുടക്കത്തിൽ കല്യാണിൽനിന്നും ഭീവൺഡിയിൽനിന്നും രണ്ട് ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണയ്ക്കാൻ ശ്രമിച്ചത്.