ന്യൂഡൽഹി : ഡി.എം.എ. സൗത്ത് നികേതൻ ഏരിയയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡി.എം.എ. പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം നിർവഹിച്ചു.

രാജു യോഹന്നാൻ, കെ.വി. മണികണ്ഠൻ, രഘുനാഥ് നായർ, കെ.ജെ. ടോണി, മാത്യു ജോസ്, സിമിൽ ഭാസ്കരൻ, സ്റ്റാൻലി തോമസ് എന്നിവർ സംസാരിച്ചു.

ഏരിയയിലെ മുൻകാല പ്രവർത്തകരായ രഘുനാഥൻ നായർ, എബ്രഹാം പണിക്കർ, കുട്ടിയച്ചൻ, സ്വാതി നായർ, രഞ്ജി ജയൻ, രജനി രാജീവൻ എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു.

പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ ഉന്നത വിജയം നേടിയ ആദിത്യൻ, എ.വി. കീർത്തന എന്നിവർക്ക് കാഷ് അവാർഡ് നൽകി. മലയാളം ക്ലാസ് കുട്ടികളുടെ കലാപരിപാടികളും നടന്നു.