ന്യൂഡൽഹി : ഓക്‌സിജൻ ക്ഷാമം നേരിട്ട സാഹചര്യത്തിൽ ഡൽഹിയിലെ വിവിധ ആശുപത്രികൾ നൽകിയ ഹർജികൾ പിൻവലിക്കാൻ ഹൈക്കോടതി അനുമതിനൽകി. ഇപ്പോൾ ഓക്സിജൻ ക്ഷാമമില്ലെന്ന് വിലയിരുത്തിയതിനെത്തുടർന്നാണ് നടപടി.

ഓക്സിജൻ വിതരണത്തിൽ ഇപ്പോൾ പ്രശ്നമില്ലെന്നും അങ്ങനെയുണ്ടായാൽ സർക്കാരിനെ സമീപിച്ചുകൊള്ളാമെന്നും ആശുപത്രികൾ ഹൈക്കോടതിയെ അറിയിച്ചു. ആശുപത്രികൾ ഈ ആവശ്യവുമായി സമീപിച്ചാൽ എത്രയുംവേഗം നടപടിയെടുക്കണമെന്ന് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. തുടർന്ന് ഹർജികൾ തീർപ്പാക്കി. മഹാരാജാ അഗ്രസെൻ, ഭഗത് ചന്ദ്ര, ജയ്‌പുർ ഗോൾഡൻ, ശാന്തി മുകന്ദ്, വെങ്കടേശ്വർ, ബത്ര, ഗണേശ് ദാസ് തുടങ്ങിയ ആശുപത്രികളുടെ ഹർജിയാണ് തീർപ്പാക്കിയത്.