ന്യൂഡൽഹി : മലയാളി കൂട്ടായ്മയായ ഡി.എം.സി.യുടെ നേതൃത്വത്തിൽ ആംബുലൻസ് സേവനം ആരംഭിച്ചു. ഡോ. മാധവൻ ഉദ്ഘാടനം നിർവഹിച്ച് നിരത്തിലിറക്കി. ഡൽഹിയിലെ സാധാരണക്കാരായ ഏതൊരാൾക്കും ഈ സേവനം ലഭ്യമാക്കുമെന്ന് ഡി.എം.സി. ഭാരവാഹികൾ അറിയിച്ചു. അതിനായി 9811281027 (ജയരാജ്), 9811668330 (സുരേഷ്) എന്നീ നമ്പറുകളിൽ വിളിക്കണം.

‘സ്നേഹസാന്ത്വനസ്പർശനം’ എന്നപേരിൽ പ്രത്യേക പരിപാടിയും സംഘടിപ്പിച്ചു. കേരള ചീഫ് സെക്രട്ടറി വി.പി. ജോയ് മുഖ്യാതിഥിയായി. ചലച്ചിത്രതാരങ്ങളായ അശോകൻ, ഇബ്രാഹിംകുട്ടി, സംഗീത സംവിധായകരായ കൈതപ്രം, മോഹൻ സിത്താര തുടങ്ങിയവർ സംസാരിച്ചു. ഡി.എം.സി. പ്രസിഡന്റ് ദീപ ജോസഫ് അധ്യക്ഷത വഹിച്ചു. കോവിഡ് വേളയിൽ വിവിധ സേവനപ്രവർത്തനങ്ങൾ നടത്തുന്നവർക്കുള്ള പുരസ്കാരവും പ്രഖ്യാപിച്ചു.

ഡോ. ആന്റണി തോമസ്, അനിൽ പുതുശ്ശേരി, ടിന്റു എൽജോ (ആതുരസേവനം), നെൽസൺ വർഗീസ് (സാമൂഹിക സേവനം), അനിൽ ടി.കെ.(ജീവകാരുണ്യം), രാകേഷ് കുമാർ ചൗധരി (പോലീസ്) എന്നിവർക്കാണ് പുരസ്കാരം. തുടർന്ന്, ഐഡിയ സ്റ്റാർസിംഗർ കലാകാരന്മാരും ബീറ്റ്‌സ് ഓഫ് തൃശ്ശൂരിലെ ഗായകരും അണിനിരന്ന സംഗീതസന്ധ്യയും അരങ്ങേറി.