ന്യൂഡൽഹി : തലസ്ഥാനത്ത് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചത് 158 പേർക്ക്. പ്രതിദിന മരണസംഖ്യ പത്തായി കുറഞ്ഞു. മൊത്തം 24,886 പേർ കോവിഡ് ബാധിച്ച്‌ മരിച്ചു.

നഗരത്തിൽ 77,542 കോവിഡ് പരിശോധന നടന്നതിൽ 55,564 ആർ.ടി-പി.സി.ആർ ടെസ്റ്റുകളായിരുന്നു.

ആക്ടീവ് രോഗികൾ 2554 പേരാണെന്ന് ആരോഗ്യബുള്ളറ്റിൻ അറിയിച്ചു. ഇതിൽ 733 പേർ ഏകാന്തവാസത്തിൽ കഴിയുന്നു. ആശുപത്രികളിൽ 1561 പേരും കോവിഡ് കെയർ സെന്ററുകളിൽ 89 പേരും ഹെൽത്ത് സെന്ററുകളിൽ 13 പേരുമാണ് ചികിത്സയിൽ.

കോവിഡ് കൺടെയ്ൻമെന്റ് സോണുകൾ 5799 ആയി കുറഞ്ഞു. വ്യാഴാഴ്ച 343 പേർ കൂടി രോഗമുക്തി നേടി.