ന്യൂഡൽഹി : കോവിഡ് രോഗവുമായി വീടുകളിൽ ചികിത്സയിലും നിരീക്ഷണത്തിലും കഴിയുന്നവർ ശ്രദ്ധിക്കേണ്ട മുൻകരുതലുകളുമായി ബന്ധപ്പെട്ട് ഡി.എം.എ. വസുന്ധരാ എൻക്ലേവ് ഏരിയയുടെ വെബിനാർ ഞായറാഴ്ച നടക്കും.

വൈകീട്ട് അഞ്ചുമുതൽ ആറുവരെ ഗൂഗിൾ മീറ്റിലൂടെ നടക്കുന്ന പരിപാടിയിൽ പൊതുജനാരോഗ്യവിദഗ്ധൻ ഡോ. ഒ.പി. ആശ്ലേഷ്, മെഡിക്കൽ ഓഫീസർ ഡോ. ഷോല ചിത്രൻ എന്നിവർ സംസാരിക്കും.

കോവിഡ് ഭേദമായതിനുശേഷം സ്വീകരിക്കേണ്ട ദിനചര്യകൾ, വ്യായാമം, ഭക്ഷണ രീതികൾ എന്നിവയെക്കുറിച്ചും പ്ലാസ്മാദാനം, കുത്തിവെപ്പ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള സംശയങ്ങൾ ദൂരീകരിക്കാനുതകുന്നതാണ്‌ വെബിനാർ. പങ്കെടുക്കുവാനുള്ള ലിങ്കിന്‌ ഡി.എം.എ. ഏരിയാസെക്രട്ടറി പ്രദീപ് നായർ- 9910996999.