ന്യൂഡൽഹി : ന്യൂഡൽഹിയിലെ കേരള ഹൗസിന്റെ കൺട്രോളറായി രാഹുൽ കിഷോർ ജെയ്സ്വാൾ ചുമതലയേറ്റു. പൊതുഭരണവകുപ്പിൽ ഡെപ്യൂട്ടി സെക്രട്ടറിയാണ്. കേരളാ ഹൗസിൽ അസി. പ്രോട്ടോക്കോൾ ഓഫീസറായും റെസിഡൻറ്്‌ കമ്മിഷണറുടെ കാര്യാലയത്തിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഡൽഹി സ്വദേശിയായ രാഹുൽ കിഷോർ ഉദ്യോഗസ്ഥ ഭരണപരിഷ്കാരവകുപ്പിലെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ബി.കെ. ജെയ്സ്വാളിന്റെ മകനാണ്.