ന്യൂഡൽഹി : തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹിപ്ലാപുരിൽ അനധികൃത മദ്യവിൽപ്പന നടത്തിയതിന് മൂന്ന് പേരെ അറസ്റ്റുചെയ്തതായി ഡൽഹി പോലീസ് അറിയിച്ചു. ഉത്തർപ്രദേശ് സ്വദേശി അരവിന്ദ് (39), ഡൽഹി സ്വദേശികളായ അമിത് (22), അലോക് (22) എന്നിവരെയാണ് അറസ്റ്റുചെയ്തത്. 90 കാർട്ടൺ (1,125 കുപ്പികൾ) മദ്യം ഇവരിൽനിന്ന് പിടിച്ചെടുത്തു. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. പരിശോധനയ്ക്കാനായി റോഡിൽ തടഞ്ഞെങ്കിലും വാഹനംനിർത്താൻ പ്രതികൾ തയ്യാറായില്ല. തുടർന്ന് അരമണിക്കൂറോളം വാഹനത്തെ പിൻതുടർന്നാണ് ഇവരെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.