ന്യൂഡൽഹി : നാവിക സേനയിൽ വനിതകൾക്ക് സ്ഥിരംകമ്മിഷൻ പദവി ലഭിക്കുന്നതിന് നിയമപോരാട്ടം നടത്തിയ സ്ത്രീകളെ ഡിസ്ട്രസ് മാനേജ്‌മെന്റ് കളക്ടീവ് സംഘടനയുടെ നേതൃത്വത്തിൽ ആദരിച്ചു. നാവികസേനാ മുൻ ഉദ്യോഗസ്ഥരായ പ്രസന്ന, സുമിത ബലൂണി, സരോജ് ധാക്കാ, പ്രസന്ന എടയില്ല്യം, പൂജ ഛാബ്ര എന്നിവരേയും അഡ്വ. പൂജാ ധാറിനേയുമാണ് ആദരിച്ചത്.

ചടങ്ങിൽ അഡ്വ. ദീപാ ജോസഫ്, കെ.പി. ഫാബിയാൻ, കെ. രഘുനാഥ്, എ.ജെ.ഫിലിപ്പ്, പ്രസന്നകുമാർ, എൻ. അശോകൻ, സുധീർനാഥ്, സ്വാമി സായൂജ്യനാഥ്, സിനി തോമസ്, ഡോ. ആൽബർട്ട്, ബെറ്റി ഫിലിപ്പ്, സോണി പാലക്കുന്നേൽ, നെൽസൺ വർഗീസ്, ജയരാജ് നായർ അലീന എന്നിവർ പങ്കെടുത്തു.