ന്യൂഡൽഹി : ഡൽഹിയിൽ കോവിഡ്ബാധിച്ച് മുതിർന്ന ഡോക്ടർ മരിച്ചു. സരോജ് ആശുപത്രിയിലെ പ്രമുഖ സർജനായിരുന്ന അനിൽകുമാർറാവത്താ (58) ണ് മരിച്ചത്. കോവിഡ് വാക്സിനായ കൊവിഷീൽഡിന്റെ രണ്ടാം ഡോസെടുത്തത്‌ മാർച്ചിലായിരുന്നു.

ഭീതി ജനിപ്പിച്ച ഡൽഹിയിലെ വൈറസ് തരംഗത്തിൽ അദ്ദേഹം വീണ്ടും രോഗം മൂർച്ഛിച്ച് വെന്റിലേറ്ററിലായി. ‘‘ഞാൻ വാക്സിനെടുത്തിട്ടുണ്ട്. അതിനാൽ ഉടൻ ഇതിൽനിനിന്ന്‌ തിരിച്ചുവരും’’- എന്നകാര്യമായിരുന്നു ഡോക്ടർ സഹപ്രവർത്തകരോടു പങ്കുവെച്ചിരുന്നത് .

1996-ലാണ് അദ്ദേഹം സരോജ് ആശുപത്രിയിൽ നിയമിതനായത്. റാവത്തിന്റെ ജീവൻ രക്ഷിക്കാൻ പരമാവധി ശ്രമങ്ങൾ നടത്തിയതായി സരോജ് ആശുപത്രി ഡയറക്ടർ ഡോ. പി.കെ. ഭരദ്വാജ് പറഞ്ഞു. സൗമ്യനും കഠിനാധ്വാനിയുമായ ഒരു സഹപ്രവർത്തകനെ നഷ്ടമായതിന്റെ വേദനയിലാണ് ആശുപത്രിയിലെ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും.