ന്യൂഡൽഹി : രാജ്യത്തെ 25,067 ഗ്രാമങ്ങളിൽ ഇന്റർനെറ്റ് സൗകര്യമില്ലെന്ന് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രി ദേവുസിൻ ചൗഹാൻ ലോക്‌സഭയിൽ ബെന്നി ബെഹനാനെ അറിയിച്ചു. ഒഡിഷയിലാണ് ഇന്റർനെറ്റില്ലാത്ത കൂടുതൽ ഗ്രാമങ്ങൾ- 6099 എണ്ണം. ഗ്രാമങ്ങളിൽ ഇത്‌ ലഭ്യമാക്കുന്നതിനുവേണ്ടി നടപ്പു സാമ്പത്തികവർഷം 3169.8 കോടി രൂപ കേന്ദ്രം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.