ന്യൂഡൽഹി : കെ-റെയിൽ പദ്ധതിയിൽനിന്ന്‌ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പിന്മാറണമെന്ന് ഇ.ടി. മുഹമ്മദ് ബഷീർ ലോക്‌സഭയിൽ ആവശ്യപ്പെട്ടു.

കേരളത്തിലെ ജനങ്ങളെ ദ്രോഹിക്കാൻ മാത്രമാണ് ഈ പദ്ധതി. ഇരുപതിനായിരത്തിലേറെ പേർ കുടിയൊഴിക്കപ്പെടും. ഗതാഗത സർവേ, പാരിസ്ഥിതിക-സാമൂഹികപ്രത്യാഘാത പഠനം ഇവയൊന്നും നടത്തിയിട്ടില്ല. ഊഹാപോഹങ്ങൾ തയ്യാറാക്കിയതാണ് വിശദമായ പദ്ധതിരേഖ - ഇ.ടി. കുറ്റപ്പെടുത്തി.