ന്യൂഡൽഹി : ഒമിക്രോൺ വകഭേദം ഡെൽറ്റ വകഭേദത്തെപ്പോലെ അപകടകാരിയല്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം.

ഒമിക്രോൺ നിലവിൽ 38 രാജ്യങ്ങളിലാണ് റിപ്പോർട്ട് ചെയ്തത്. ഇവിടെയൊന്നും മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണത്തിൽ വൻ വർധനയുണ്ടെങ്കിലും അവയെല്ലാം തന്നെ നിരീക്ഷണത്തിലുള്ളവരാണ്. രാജ്യത്ത് 23 പേർ നിരീക്ഷണത്തിലുണ്ടെങ്കിലും അവർക്കെല്ലാം നേരിയ രോഗലക്ഷണങ്ങൾ മാത്രമാണുള്ളത്. അതിനാൽ നിലവിൽ രാജ്യത്ത് തുടരുന്ന കോവിഡ് പരിശോധനാരീതിയും ചികിത്സാരീതിയും അതുപോലെ തുടരും.