ന്യൂഡൽഹി : മലിനീകരണ വ്യവസ്ഥകൾ പാലിക്കാത്തതിനും മികച്ച രീതിയിൽ പ്രവർത്തിക്കാത്തതിനും നഗരത്തിലെ 13 സംസ്കരണ നിലയങ്ങൾക്ക് ഡൽഹി മലിനീകരണ നിയന്ത്രണ സമിതി നോട്ടീസയച്ചു. പ്രശ്നങ്ങൾ പരിഹരിച്ച് 15 ദിവസത്തിനുള്ളിൽ റിപ്പോർട്ടു സമർപ്പിച്ചില്ലെങ്കിൽ 12.05 കോടി രൂപ പിഴയടയ്ക്കണമെന്നാണ് നിർദേശം.

യമുനയിലേക്കു പുറന്തള്ളുന്നതിനു മുമ്പ് വ്യവസായമാലിന്യം സംസ്കരിക്കാൻ ചുമതലപ്പെട്ടതാണ് ഈ നിലയങ്ങൾ. അവ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നു കണ്ടെത്തിയതായി പരിസ്ഥിതിമന്ത്രി ഗോപാൽ റായ് പറഞ്ഞു. നിരന്തരമായി മലിനീകരണ നിയന്ത്രണ വ്യവസ്ഥകൾ ലംഘിക്കുകയാണ് ഈ നിലയങ്ങൾ. അതിന്റെ ഫലമായി യമുന വൻതോതിൽ മലിനപ്പെട്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്റെ നേതൃത്വത്തിലുള്ള സർക്കാർ 2023-ഓടെ യമുന മാലിന്യമുക്തമാക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് സംസ്കരണശാലകൾക്കയച്ച നോട്ടീസിൽ അറിയിച്ചു.