ന്യൂഡൽഹി : ആശങ്ക രൂക്ഷമാക്കി നഗരത്തിൽ കോവിഡ് ഉയർന്നുതന്നെ. ബുധനാഴ്ച 5506 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇരുപതു പേർ മരിക്കുകയും ചെയ്തു.

കോവിഡ് പോസിറ്റിവിറ്റി നിരക്ക് 6.10 ശതമാനമായി ഉയർന്നു. ആശുപത്രികളിൽ 3763 പേർ ചികിത്സയിലുണ്ട്. വീടുകളിൽ 10048 ഏകാന്തവാസത്തിൽ കഴിയുന്നു. ഡൽഹിയിലെ മൊത്തം രോഗബാധിതർ 6.90 ലക്ഷമായി. ഇതിൽ 19455 പേരാണ് ആക്ടീവ് കോവിഡ് രോഗികൾ. കൺടെയ്ൻമെന്റ്‌ സോണുകൾ 3708 ആയും ഉയർന്നു.

ബുധനാഴ്ച 90201 പരിശോധനകൾ നടന്നു. ഇതിൽ 52477 ആർ.ടി.പി.സി.ആർ. പരിശോധനകളായിരുന്നു. കോവിഡ് ബാധിച്ച് ഇതുവരെ 11133 പേർ മരിച്ചു.