ന്യൂഡൽഹി : കോഴിക്കോട് വിമാനത്താവളത്തിലെ ആർ.ടി.പി.സി.ആർ. നിരക്ക് കുറച്ചു. കെ. മുരളീധരൻ എം.പി.യുടെ ഇടപെടലിനെത്തുടർന്നാണ് നടപടി. നിരക്ക് 2490 രൂപയിൽനിന്ന് 1580 രൂപയായി കുറച്ചു. ചൊവ്വാഴ്ചചേർന്ന വ്യോമയാന കൺസൾട്ടേഷൻ കമ്മിറ്റിയിലും സ്റ്റാൻഡിങ് സമിതിയിലും ഈവിഷയമുന്നയിച്ചിരുന്നു. തുടർന്നാണ് തീരുമാനമെന്ന് മുരളീധരൻ അറിയിച്ചു.