ന്യൂഡൽഹി : ഡൽഹിയിൽ 63 പേർക്ക് കൂടി ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചു. മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. രോഗസ്ഥിരീകരണ നിരക്ക് 0.11 ശതമാനമാണ്. ശനിയാഴ്ച ഇത് 0.08 ശതമാനമായിരുന്നു.

ഡൽഹിയിൽ ഇതുവരെ 14,41,358 പേർക്ക് കോവിഡ് ബാധിക്കുകയും 25,098 പേർ മരിക്കുകയും ചെയ്തു.

നിലവിൽ സജീവ രോഗികൾ 370 പേരാണ്. അതിൽ 144 പേർ വീട്ടിലാണ് സമ്പർക്കവിലക്കിൽ കഴിയുന്നത്.