ന്യൂഡൽഹി : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്ത് വെള്ളാപ്പള്ളി നടേശൻ 25 വർഷങ്ങൾ പൂർത്തിയാകുന്നതിന്റെ ആഘോഷം ഡൽഹിയിലും സംഘടിപ്പിക്കും.

ഞായറാഴ്ച എസ്.എൻ.ഡി.പി. യോഗത്തിന്റെ കേരളത്തിനകത്തും പുറത്തുമുള്ള 140-ലേറെ യൂണിയനുകളിൽ ഒരേ സമയം സമ്മേളനങ്ങൾ നടക്കും.

ഇതിന്റെ ഭാഗമായി ഡൽഹി യൂണിയന്റെ രോഹിണിയിലെ ആസ്ഥാനമന്ദിരത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടര മുതൽ രജത ജൂബിലി സമ്മേളനം നടക്കും. മൂന്നുമുതൽ ചേർത്തലയിലെ ഉദ്ഘാടനസമ്മേളനം തത്സമയം സംപ്രേഷണം ചെയ്യുമെന്നും ഡൽഹി ഭാരവാഹികൾ അറിയിച്ചു.