ന്യൂഡൽഹി : മണ്ഡലാഘോഷങ്ങളുടെ ഭാഗമായി രോഹിണി സെക്ടർ ഏഴിലെ അയ്യപ്പക്ഷേത്രത്തിൽ ഞായറാഴ്ച രാവിലെ 8.30 മുതൽ വിനോദ് കുമാറും സംഘവും അവതരിപ്പിക്കുന്ന ഭക്തിഗാനസുധയുണ്ടാകും.

രാവിലെ 5.30 മുതൽ ഗണപതിഹോമം തുടർന്ന് ഉഷഃപൂജ, ലഘുഭക്ഷണം, ഉച്ചയ്ക്ക് 12-ന് ശാസ്താപ്രീതി, വൈകീട്ട് 5.30-ന് ദീപാരാധന, ഭഗവതിസേവ, അത്താഴപൂജ, അന്നദാനം എന്നിവയുമുണ്ടാകും.